എയര്‍ ട്രാഫിക് കണ്ട്രോള്, ഏവിയേഷന്‍ സുരക്ഷാ നിരക്കുകള്‍ ഉള്‍പ്പെടെ ജര്‍മ്മനിയിലെ ഫീസുകള്‍ "ജ്യോതിശാസ്ത്രപരമായ തോതില്‍" (അൃെേീിീാശരമഹ) ഉയര്‍ന്നതാണെന്ന് റയാന്‍എയര്‍ കുറ്റപ്പെടുത്തി.
ബര്‍ലിന്‍ കനത്ത പ്രഹരം; 12 റൂട്ടുകള്‍ റദ്ദാക്കും, വിമാനങ്ങള്‍ മാറ്റും
റയാന്‍എയറിന്റെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് (ആഋഞ) വിമാനത്താവളത്തെയാണ്. യൂറോപ്പിലെ ഏറ്റവും പരാജയപ്പെട്ട വിമാനത്താവളമെന്നാണ് റയാന്‍എയര്‍ വിശേഷിപ്പിച്ചത്. ബര്‍ലിനില്‍ നിന്നുള്ള സര്‍വീസുകളുടെ പകുതിയോളം കമ്പനി നിര്‍ത്തലാക്കും.
പ്രധാന റൂട്ടുകള്‍ റദ്ദാക്കി: ഗ്രാന്‍ കനേറിയ, പലേര്‍മോ, മാഴ്സെ, തെസ്സലോനിക്കി ഉള്‍പ്പെടെ പ്രവാസികളും വിനോദസഞ്ചാരികളും ആശ്രയിച്ചിരുന്ന 12 പ്രധാന റൂട്ടുകളാണ് ബര്‍ലിനില്‍ നിന്ന് പൂര്‍ണ്ണമായും റദ്ദാക്കുന്നത്.
ബേസ് പൂട്ടുന്നു: ഒക്ടോബര്‍ 24~ഓടെ ബര്‍ലിന്‍ വിമാനത്താവളത്തിലെ തങ്ങളുടെ ബേസ് റയാന്‍എയര്‍ പൂര്‍ണ്ണമായും പൂട്ടും. ഇവിടെ സര്‍വീസ് നടത്തിയിരുന്ന ഏഴ് വിമാനങ്ങളെയും ക്രൂ ജീവനക്കാരെയും കൂടുതല്‍ പ്രവര്‍ത്തന ലാഭമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് മാറ്റും.
ഇതോടെ ബര്‍ലിനിലെ യാത്രക്കാര്‍ക്ക് യാത്രാ ഓപ്ഷനുകള്‍ വലിയ തോതില്‍ കുറയുമെന്നും വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുമെന്നും റയാന്‍എയര്‍ ചീഫ് എക്സിക്യൂട്ടീവ് എഡ്ഡി വില്‍സണ്‍ മുന്നറിയിപ്പ് നല്കി.
മറ്റ് നഗരങ്ങളിലെ മാറ്റങ്ങള്‍
ബര്‍ലിന്‍ പുറമെ ഹാംബര്‍ഗില്‍ നിന്നുള്ള സര്‍വീസുകളില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് വരുത്തും.
അതേസമയം, ചില പ്രാദേശിക വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും റയാന്‍എയര്‍ തീരുമാനിച്ചിട്ടുണ്ട്:
മെമ്മിംഗന് (Memmingen), കൊളോണ്‍ (Cologne) വിമാനത്താവളങ്ങളിലെ സര്‍വീസ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും.
കൂടാതെ സാര്‍ബ്രൂക്കന്‍ (Saarbr�cken), ഫ്രീഡ്രിഷ്സ്ഹാഫന് (Friedrichshafen) എന്നീ റീജിയണല്‍ എയര്‍പോര്‍ട്ടുകളെ ശീതകാല ഷെഡ്യൂളില്‍ പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജര്‍മ്മനിയിലെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് കാരണം യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ മാറ്റാന്‍ പ്രമുഖ ബജറ്റ് എയര്‍ലൈനുകള്‍ നിര്‍ബന്ധിതരാകുന്നത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണ യാത്രക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കും.

Comments: